Saturday, July 20, 2013

നിന്റെ അവഗണനയുടെ അര്‍ത്ഥതലം എനിക്കിനിയും അജ്ഞമാണ്.
നിന്റെ മൌനം ഭഞ്‌ജിക്കുകവാനുള്ള ശ്രമം ഞാന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും, എന്റെ അവസാന ശ്വാസം വരെ.

Love For Ever

I keep thinking of how much i love talking to u. How good u look when u smile. How much I love yr laugh and yr presents. I day-dream about u off and on, replaying pieces of our conversation; laughing at funny things that u said or did.. I've memorized your face & the way that you look at me.. I catch myself smiling again at what I imagine.. I wonder what will happen the next time we are together & even though nothing will come out of this, I know one thing for sure, for once.. I don't care, I cherish every moment I have with u. 

വിരഹത്തിന്റെ തൂവലുകൾ

എന്റെ ജീവിതത്തിലെ സന്തോഷവും സ്വപനങ്ങളും തിരിച്ചു വാങ്ങി അവിടെ നഷ്ട്ങളുടേയും വിരഹത്തിന്റേയും കണക്കുകൾ എഴുതി ചേർത്ത് നീ തിരികെ നടന്നപ്പോൾ എന്തായിരുന്നു എന്റെ മനസിലെ വികാരം. അറിയില്ല. ആ ശൂന്യത നികത്തുവാൻ വേണ്ടിയായിരുന്നു ഞാൻ മുന്പത്തെക്കൾ തീവ്രമായി എന്റെ ലോകത്തിൽ മുഴുകിയത്. നീ എന്നേ ഉപേക്ഷിച്ചപ്പോൾ അതിനെക്കാൾ തീവ്രമായി എനിക്ക് നിന്നിൽ നിന്നും അകലുവാനാവും എന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ ആഗ്രഹിച്ചു. കാരണം പ്രണയം അത് സത്യമുള്ളതാണെന്നും അത് ഒരിക്കലും ന്ഷ്ടപെടില്ല എന്നും ഞാൻ വിശ്വസിച്ചു. എപ്പോളും വിശ്വസിക്കുന്നു. മറ്റുള്ളവരുടേ ലോകത്തിനു മുൻപിൽ ഞാൻ ധരിക്കുന്ന പൊയ്മുഖം എല്ലാം നേടിയ ഒരു വിജയിയുടെ മുഖമണിഞ്ഞു നില്ക്കുവാൻ സഹീയിച്ചു.. . ഇന്ന് ഞാൻ മറ്റുള്ളവർക്ക് മുൻപിൽ ഒരു വിജയിയായി ഒരിക്കലും ഒഴിവാക്കാനാവാത്ത ചിരിയും ഒട്ടിച്ചു ചേര്ത്ത് നിൽക്കേണ്ടി വരുന്നു.
എന്റെ നഷ്ട സ്വപ്നന്ങളുടെ താഴവരയിൽ മനസ് തകർന്ന് ആ തകർച്ചയുടെ വേദനയിൽ മുഴുകി സഞ്ചരിക്കുവാൻ പോലും ഇന്നെനിക്ക് അനുവാദമില്ലല്ലോ.വർഷങ്ങ്ങൾക്ക് മുന്പ് നീ എന്നിൽ നിന്നകന്നപ്പോൾ ഒന്ന് മനസ് തുറന്ന് വേദനിക്കുവാൻ പോലും അനുവാദമില്ലാത്ത തടവരയിലേക്കാണ്‍ ഈ യാത്രയെന്ന് അറിയില്ലായിരുന്നു. നിന്റെ ആത്മാവിനെ നഷ്ടപെടുത്തിയിട്ട് ഈ പ്രപഞ്ചം മുഴുവൻ നേടിയിട്ട് എന്ത് പ്രയോജനം എന്ന വചനം എന്റെ ജീവിതത്തിലാകമാനം മുഴങ്ങ്ങുന്നു.
ഇനിയെനിക്കൊരു തിരിച്ചു പോക്കുണ്ടാവില്ല എന്നെനിക്കറിയാം. ഈ നേടിയതെല്ലാം ഒരു പുല്കൊടി പറിച്ചു മാറ്റുന്ന ലഘവത്തോടെ എനിക്കുപേക്ഷിക്കനവും. എങ്കി
ലും പകരം എന്റെ നഷ്ടപെട്ട ആത്മാവ് തിരികെ ലഭിക്കില്ലല്ലോ. അതിനാൽ ഈ പൊയ്മുഖം വീണ്ടും അണിഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഈ നാടകം ആടി തീർക്കട്ടെ. കുറഞ്ഞ പക്ഷം എന്റെ മനസിനേയെങ്കിലും കബളിപ്പിക്കുവാൻ നിന്റെ സേഹം എനിക്കാവശ്യമാണ്‍..

പറയാതെ പോയ വാക്കുകൾ





നിനക്കെഴുതുവാനാകാത്തതെന്തു കൊണ്ടാണെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരുപാട് തവണ നിനക്കായി എഴുതുവാൻ ശ്രമിച്ചിട്ടുണ്ട്. അക്ഷരങ്ങളുടെ നിത്യ കാമുകനാണെന്ന് അഹങ്കരിക്കുന്ന ഞാൻ പലപ്പോഴും ഒന്നുമല്ല എന്ന് മനസിലാക്കിയത് നിനക്കായി എഴുതുവാനിരിന്നപ്പോളാണ.
ഇപ്പോളും നിനക്കായി എഴുതുവാൻ എനിക്കാവില്ല. അതുകൊണ്ട് ഞാൻ നിന്നിലൂടെ എന്നോട് സംസാരിക്കട്ടെ.
. നിന്നോടു സംസാരിക്കുവാനായി കാത്തിരുന്നു മടുത്തപ്പോൾ ഞാൻ നിന്നോടും നീ എന്നോടും സംസാരിക്കുന്നതായും ഞാൻ സ്വപ്നം കണ്ടു. ആ സ്വപനത്തിലെ നിനക്കെന്നൊട് പറയാനുള്ളത് മറ്റൊരു കഥയായിരുന്നു.
" ഡാ,
കുറച്ചു ദിവസമായി ഞാന്‍ നിന്നെ ഒരു കാര്യം അറിയിക്കണമെന്ന് കരുതുന്നു,,പക്ഷെ നിന്നോട് പറയാന്‍ പേടിയുണ്ടയ്യിര്യന്നു.ഇപ്പോഴും ഉണ്ട് ,പക്ഷെ പറഞ്ഞെ പറ്റു ..
എനിക്ക് പ്രണയം ബോറടിച്ചു തുടങ്ങി..വല്ലാത്ത മടുപ്പ്.
.ഇന്നു ആ മടുപ്പ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി.നിനക്കതു ഫീല്‍ ചെയ്തിരിക്കില്‍ല്യ.
.കാരണം,,നീയെന്നെ പ്രണയത്തിന്റെ കൂട്ടില്‍ അടച്ചു സൂക്ഷിചിരിക്യാണല്ലോ..
എനിക്ക് ചുറ്റും സ്വാര്‍ത്ഥതയുടെ മുള്‍വേലി കെട്ടി..
നീയെന്നെ കൂടിലടച്ചിരിക്യാണ്. പക്ഷേ നീയാ വേലികൾ വളരെ വിഗദ്ധമായി ഒളിപ്പിച്ചിരിക്കുന്നു. ആര്ക്കും കണ്ടു പിടിക്കുവാനാവാതെ.
ആ വേലി പൊടിച്ചു എനിക്ക് പുറത്തിറങ്ങാന്‍ എനിക്കിത് വരെയും ആയില്യ.
.പക്ഷെ ഇനി മുതല്‍ ഞാന്‍ സ്വതന്ത്ര യാവട്ടെ,,
എനിക്കിനിയും നിന്റെ പ്രണയത്തിന്റെ മധുരം നുകരാന്‍ ആവില്യ..
എനികതു കയ്ച്ചുതുടങ്ങി,,
ഞാന്‍ എന്താണ് ഇങ്ങനെ പറയുന്നത് എന്നു നീ കരുതിന്നില്ലേ,,
എനിക്ക് ഫ്രീഡം വേണം. നിന്നില നിന്നും, നീ എനിക്ക് തരുന്ന അതിരുകളില്ലാത്ത സ്വാതന്ത്രത്തിൽ നിന്നും. ! ഒന്ന് ചിന്തിക്കാന്‍,,
ഒറ്റക്കൊന്നു നടക്കാന്‍..കൂട്ടു കൂടാൻ. സുഹ്രത്തുക്കളുമൊത്ത് നടക്കാൻ . ഇഷ്ടപെട്ട ജോലിചെയ്യാന്‍..സ്നേഹിതരോത്തു വര്‍ത്തമാനം പറയാന്‍
,,അങ്ങനെയങ്ങനെ,,നീയെന്നെ പ്രണയിച്ചു തുടങ്ങ്യിയ ,
ഞാന്‍ തിരിച്ചു പ്രണയിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ എന്റെ ഫ്രീഡം നഷ്ട്പെട്ടു. അത്ഭുതപ്പെടേണ്ട നീ എനിക്ക് തന്ന അതിരുകളില്ലാത്ത ഫ്രീഡം തന്നെയായിരുന്നു എനിക്ക് തടവറ.
നിന്റെ കൂടെ നടക്കാൻ, നിന്നെ കണ്ടുകോണ്ടിരിക്കുവാൻ, പക്ഷെ നിന്നെ ഒരിക്കലും കണ്ടിരുന്നില്ല.
നീ എപോഴെങ്കിലും എന്റെ കൂടെ വന്നിടുണ്ടോ,,
ഒരിക്കല്‍ അത് പറഞ്ഞപ്പോള്‍ ,,നീ പറഞ്ഞു..
എനിക്ക് വയ്യ നടക്കാൻ.
കൂടതല്ലോന്നും പറയാതെ ഞാന്‍ മിണ്ടാതായി.
വർഷന്ങളായി നമ്മള്‍ പരിചയപെട്ടിട്ട്..
നീ എപ്പോഴും പറയാറുണ്ട്
നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്യാണ്,
,നമ്മള്‍ പ്രണയിക്കുന്ന പോലെ ആരും ഉണ്ടാവില്യ.
. നമ്മള്‍ വിവാഹിതരാവുന്ന കാലത്തേ കുറിച്ചും നീ ഒരുപാട് സംസാരിചിട്ടുണ്ട്. .എന്റെ സ്വപ്നങ്ങള്‍ പോലും നീ നിന്റെ തായ്‌..നീ എന്റെ ഉടമസ്തനായ് . ഈ എനിക്ക് നിന്നോടുള്ള പ്രണയം ഒരു ബോറടിയായ്‌.
നീ ആരെയാണ് പ്രണയിച്ചത്..?
എന്നെ യാണോ..അതോ..
എന്റെ ഈ രൂപത്തെയാണോ..അതോ എന്റെ ശംബ്ദത്തേയോ?
എന്തായാലും.. എനിക്ക് പറ്റില്യ ഇനി. എനിക്ക് ഞാനായ് തന്നെ ജീവിക്കണം,
ഒറ്റയ്ക്ക് നടക്കണം .
.എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളിലൂടെ ജീവിക്കണം,,
ഇങ്ങനെ ബോറടിച്ചു ജീവിച്ചാല്‍,,ഞാന്‍ മരിച്ചു പോവും,,
എന്റെ പ്രണയം മരിക്കും,പ്ലീസ് ,,
വിളിക്കാം നിനക്കെന്നെ ..വെറും ഒരു സ്നേഹിതയെ പോലെ,,മാത്രം,,
എനിക്കിനി നിന്റെ പ്രണയിനി ആവണ്ടാ..നിന്റെ പ്രണയത്തെ നിഷേധിച്ചതിനു..നിനക്കെന്നെ ശപിക്കാം,,
നമ്മുടെ പ്രണയത്തെ കുറിച്ച്,,എനിക്കൊന്നും പറയാനില്യ,,
വിത്ത്‌ ലവ്."
"ഡാ,
ഞാൻ മനസിലാക്കുന്നു എന്റെ തെറ്റുകൾ. തീർച്ചയായും തെറ്റുകൾ തിരുത്തപ്പെടേണ്ടവ തന്നെയാണ. പക്ഷേ ഈ തെറ്റ് അന്ങ്ങനെ തന്നെ ഈ ലോകത്ത് നില നില്ക്കട്ടെ. അല്ലെങ്കിൽ ഒരു പക്ഷേ നിന്റെ മമ്മിയുടെ കമന്റുകൽ എന്നേ കുറിച്ചാകും. മറ്റുള്ളവർക്കു നിസ്സാരമാണെന്നു തോന്നാമെങ്കിലും എനിക്ക് എന്റെ പ്രണയം അന്ങ്ങനെയല്ല. സമൂഹത്തിന്റെയും മാതപിതാക്കളുടേയും ഇടപെടലുകല്ക്കും മുകളിൽ ആര്ക്കും കൈകടത്താവകാശമില്ലാത്ത സ്വരഗത്തിന്റെ ഉന്നതിയിൽ ആയിരുന്നു ഞാനെന്ഹെ പ്രണയത്തെ പ്രതിഷ്ടിച്ഛിരുന്നത്. അതിനേ വിലകെടുത്തുന്ന ഒരു നോട്ടം പോലും മറ്റുള്ളവരിൽ നിന്നും ഉണ്‍രാവുന്നതെനിക്കു സഹിക്കില്ല. "

Thursday, December 20, 2012

Easy Thought Animation Studio: Team Easy ThoughtEasy Thought’s Mobile Applicat...

Easy Thought Animation Studio:
Team Easy Thought

Easy Thought’s Mobile Applicat...
: Team Easy Thought Easy Thought’s Mobile Application Developers, Animators, website designers, web programmers, SEO experts and sales e...

Sunday, November 21, 2010

മലയാളി എന്ന ഏകാന്ത സമൂഹം..2

ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരേയും ബാധിക്കാറുള്ള രോഗമാണ് സംശയം എന്ന് അംഗീകരിക്കുവാനുള്ള മനസല്ലേ നമുക്കാദ്യം വേണ്ടത്? ഞാന്‍ പങ്കുവെക്കുവെക്കുന്ന ആശയങ്ങള്‍ നിങ്ങള്‍ ഞാനുദ്ദേശിക്കുന്ന രീതിയില്‍ തന്നെ മനസിലാക്കുമോ എന്നു ചിന്തിക്കുന്നതും സംശയമല്ലേ? എന്നേ കുറിച്ചു അവന്‍ നല്ലതു പറഞ്ഞു എന്നു കേട്ടാല്‍ ഞാനൊന്നു സംശയിക്കും. അവന്‍ എന്നേകുറിച്ചു അങ്ങനെ പറയുമോ? അവന്‍ എന്നേ കുറിച്ചു ചീത്ത പറഞ്ഞു എന്നു പറഞ്ഞാല്‍ കണ്ണുമടച്ചു വിശ്വസിക്കും. അതു മനുഷ്യ സ്വഭാവമാണല്ലോ.


ഈ സംശയമാണ് ലോകത്തില്‍ ഇന്നേ വരെയുണ്ടായിരിക്കുന്നതില്‍ സാമാന്യം ഭേദപ്പെട്ടതും ലോകത്തെ എല്ലാ ആളുകളുടേയും അംഗീക്കാരം നേടിയതുമായ ഭാരതത്തിലെ കുടുംബ ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നത്. അതിനു പ്രണയവിവാഹമെന്നോ അല്ലാത്തതെന്നോ വേര്‍തിരിവില്ല. പ്രണയവിവാഹത്തില്‍ അല്പം നേരത്തേ തന്നെ അസ്വാരസ്യങ്ങള്‍ കടന്നു കൂടാം. അതു കാണുന്ന സമൂഹം പ്രണയ വിവാഹങ്ങള്‍ പരാജയമാണെന്നു മുന്‍ വിധിയെഴുതും. വര്‍ഷങ്ങളോളം നിനക്കു വേണമെങ്കില്‍ പ്രണയിക്കാം. ഭൂമിയിലെ ഒരു നിയമത്തിനും പിടികൊടുക്കുന്നതല്ലല്ലോ പ്രണയിക്കുന്നവരുടെ മനസ്സ്.

പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പോലും അവരുടെ ശരിയായി തോന്നുന്ന നിമിഷങ്ങള്‍. പ്രണയിക്കുന്ന സമയത്ത് ന്‍അവന്‍ എന്താനു ശരിക്കും ചെയ്യുന്നത്. അവളേ കുറിച്ചു പൂര്‍ണ്ണമായും അറിയുവാന്‍ ശ്രമിക്കും. അവളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചറിയും. അതിനനുസരിച്ചു അവളെ കെയര്‍ ചെയ്യുകയും ചെയ്യും. .ഇതിനിടക്കു അവന്‍ അവ്ന്റെ ആഗ്രഹങ്ങള്‍ എല്ലം ഒളിച്ചു വെക്കും.അവന്‍ വികാരങ്ങള്‍ക്കടിമയല്ലല്ലോ..! ഒരിക്കല്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങുവാനുള്ളവരാണെന്നു അവന്‍ മനസില്‍ ഉറപ്പിച്ചിട്ടുണ്ടാവാം. എങ്കിലും മനസ്സു തുറന്നവനൊരിക്കലും സംസാരിക്കില്ല. പ്രണയകാലത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചു പതിയെ അവന്‍ അവന്റെ ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കും.പക്ഷേ അതു അവന്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. ഇത്രയും കാലം അവന്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കായി മാറ്റിവെച്ച അവന്റെ ഇഷ്ടങ്ങള്‍ കാലക്രമേണ പുറത്തു വരുന്നതാണ്.അതു കൊണ്ട് തന്നെ അവന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ പങ്കാളിയേ സംശയത്തിലേക്കു തള്ളിവിടും. തന്റെ പ്രണയം ഒരു പരാജയമാണോ എന്ന ചോദ്യം അവളുടെ മനസിലുയരും. പ്രണയം സത്യമായിരുന്നു എന്നു തെളിയിക്കേണ്ടത് അവന്റെ കടമയായി മാറുന്നു. അങ്ങനെ ആ പ്രണയം വിവാഹത്തില്‍ കലാശിക്കുന്നു. എങ്കിലും അവന്‍ വീണ്ടും വികാരങ്ങളും ആഗ്രഹങ്ങളും ഒളിപ്പിക്കേണ്ടി വരും. ഇത്രയും കാലം ഇല്ലായിരുന്ന ആഗ്രഹങ്ങല്‍ ഇപ്പോള്‍ എവിടെ നിന്നും വന്നു എന്ന സംശയം അവളിലുണ്ടാവും.

വര്‍ഷങ്ങളോളം പ്രണയിക്കാനാവാത്ത നിര്‍ഭാഗ്യവാന്മാര്‍ ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നത് വിവാഹ ശേഷമായിരിക്കും. ആ അവസ്ഥ ഇതിനേക്കാള്‍ ഭീകരമായിരിക്കും. കാരണം എന്തു കൊണ്ടാണ് ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ അവളില്‍ അടിച്ചേല്പിക്കുന്നത് എന്നു ചിന്തിക്കുവാനുള്ള വിവേചനബുദ്ധി പോലും ആ സമയത്ത് അവനുണ്ടാവില്ല. അതോടുകൂടി അവള്‍ ഒരു സ്വപ്നലോകത്തു നിന്നു മരുഭൂമിയില്‍ എത്തിപെട്ടതു പോലെയാകും. നിനക്കു എന്തു വേണം എന്നു ചോദിക്കുവാനുള്ള മനസ്സു പോലും ആ സമയത്ത് അവനു നഷ്ട്പെട്ടു കഴിഞ്ഞിരിക്കും.

ഒന്നാലോചിച്ചു നോകൂ. ഈ പ്രണയത്തിന്റെ പരാജയത്തിനു കാരണം ആരാണ്. ഒറ്റ നോട്ടത്തില്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് വില കല്പിക്കാത്ത തനി ഹിപ്പോക്രാറ്റായ അവന്‍. അല്ലേ. പക്ഷേ ഒന്നോര്‍ക്കുക അവന്‍ മുന്‍പ് അങ്ങനെയല്ലായിരുന്നു. അവന്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയുവാനും അവളുടെ ഇഷ്ടത്തിനനുസരിച്ചു ജീവിച്ചവനുമായിരുന്നു. അവന്‍ ചെയ്ത തെറ്റ് അവന്റെ ആഗ്രഹങ്ങല്‍ അല്ലെങ്കില്‍ ഇഷ്ടങ്ങല്‍ പങ്കാളിയേ അറിയിക്കുന്നതില്‍ പരാജയപെട്ടു. അതു പറയേണ്ട സമയം അവന്‍ ശരാശരി മലയാളിയേ പോലെ വികാരങ്ങള്‍ക്കതീതമാണു ഞാന്‍. നിന്റെ ആഗ്രഹങ്ങല്‍ പറയൂ.. ഞാനതു നടത്തി തരാം എന്ന രീതിയില്‍ മസിലു പിടിച്ചു നിന്നു.സത്യത്തില്‍ തെറ്റാരുടേതാണ്. സമൂഹത്തിനു മുന്‍പില്‍, തന്റെ കാമുകിയുടെ മുന്‍പില്‍, ഭാര്യയുടെ മുന്‍പില്‍ എവിടെയാണെങ്കിലും നമ്മള്‍ വികാരങ്ങള്‍ക്കടിമയല്ലെന്നു ഭാവിക്കുന്ന മലയാളി പുരുഷ സമൂഹത്തിന്റെ കാപട്യം.

Sunday, September 13, 2009

മലയാളി എന്ന ഏകാന്ത സമൂഹം


ചില വ്യക്തികള്‍ , വിചാരങ്ങള്‍..

ഇതൊരു ലേഖനമായി കാണരുത്. ഈ പോസ്റ്റിന്റെ ആദ്യ ഭാഗം തുടങ്ങിയത് ഓർക്കുട്ടിലെ Click here കാമം സൂത്രം എന്ന Ammu അസംഘടിത യുടെ കമൂണിറ്റിയിലാണ്. താങ്കളുടെതുൾപ്പെടെ എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളും കൂട്ടിചേർകലുകളും ഞാൻ പ്രതീക്ഷിക്കുന്നു.(അമ്മുവിനോട് അനുവാദം വാങ്ങാതെയാണ് ഞാൻ ഈ പോസ്റ്റിവിടെ തുടങ്ങിയത്. എങ്കിലും അദ്ദേഹത്തിനതിൽ എതിർപ്പുണ്ടാവില്ല എന്നു വിശ്വസില്ലുന്നു.
ലോകത്തുള്ള മറ്റു സമൂഹങ്ങളുമായി മലയാളി ഏറെ വ്യത്യസ്ഥന്‍ ആവുന്നത് അവന്റെ ആന്തരികമായ ഏകാന്തതയിലാണെന്നു തോന്നുന്നു. അവനവനിലേയ്ക്ക് നോക്കിയാല്‍ ഇത്ര അപരിചിതമായ ഇടം വേറെയില്ലെന്നു തോന്നും. കാരണം, പുറമേയുള്ള ഒരാള്‍, മറ്റൊരാളാണ്. തുറക്കാന്‍ മടിയ്ക്കുന്നതോ മറയ്ക്കുന്നതോ മറഞ്ഞു പോകുന്നതൊ അവസരമില്ലാതാകുന്നതൊ ആയ, അവനവനിലേയ്ക്ക് .. അശോകന്‍ ചെരുവിലിന്റെ ഒരു കഥയില്‍ കണ്ടു, മധ്യ വയസ്സു കഴിഞ്ഞ ഒരാള്‍, മക്കളും മക്കള്‍ക്കു മക്കളുമോ ആയിക്കാണും, ഒരു വൈകുന്നേരം വിളക്ക് വച്ചു തിരിയുന്ന തന്റെ ഭാര്യയുടെ പുറം കഴുത്ത് ആദ്യായ്ട്ട് ശ്രദ്ധിക്കുന്നത്.. ഗൂഡമായ സന്തോഷത്തിന്റെ ഒരു നിമിഷം.. അത്ഭുതം തോന്നണില്ല്യെ? ലൈംഗികതയെയൊ എന്തിനു, പ്രണയത്തെ പോലുമൊ എന്തെങ്കിലും വെളിച്ചത്തില്‍ ആലോചിച്ചാല്‍ പോലും ഇളകി മറിയുന്ന സദാചാര കാപട്യമുണ്ട് ഏതൊരു ശരാശരി മലയാളിയ്ക്കും.. എന്നിട്ടും, പീഡനവും വാണിഭവും മുന്‍പന്തിയിലും! മനസ്സു തുറന്നു അവനവനെ കണ്ടെത്തുകയും ആ കുസൃതിയെ മെരുക്കിയെടുക്കുകയുമാണ് വേണ്ടത്..



സാസ്കാരികമായും കലാപരമായും ഇനി തിരിച്ചറിവിന്റെതായ ഏതൊക്കെ മേഖലകളുണ്ടോ അവിടെയെല്ല്ലാം ഒന്നാമതാണ് എന്നവകാശപ്പെടുന്ന മലയാളി അവന്റെയുള്ളിന്റെയുള്ളിൽ ഏറ്റവും പിന്തിരിപ്പനായിരിക്കും. (ഈ കുത്തിയിരുന്ന് എഴുതുന്ന ഈയുള്ളവനുൾപെടെ.)

തന്നോടു തന്നെ കള്ളം പറയുവാൻ പഠിക്കുന്ന ഒരു തലച്ചോറിനുടമകളാണു മനുഷ്യർ എന്നാണ് സൈക്കോ അനലിസ്റ്റുകൾ പറയുന്നത്. എനിക്കു തോന്നുന്നത് നമ്മൾ മലയാളികളുടെ തലച്ചോർ ഈ കാര്യത്തിലും ഒന്നാമതാണെന്ന്. അതുകൊണ്ടായിരിക്കും യുക്തിക്കു നിരക്കുവാൻ വയ്യാത്തതായ പല കാര്യങ്ങളും സദാചാര പലകരായ മലയാളികളുടെ നാട്ടിൽ അരങ്ങേറുന്നത്.

ഓരോ മലയാളിയും അവന്റേതു മാത്രമായ ഒരു മതിൽകെട്ടിനുള്ളിലാണ് ജീവിക്കുന്നത്. അതിനുള്ളിലേക്കു അവനെ അല്ലെങ്കിൽ അവളുടെ സുഹൃത്തുക്കൾക്കോ പങ്കാളിക്കോ ഒന്നും എത്തിച്ചേരാനാവില്ല. മലയാളിക്കു വികാരങ്ങൾ എന്നാൽ ഗോപിയാശാന്റെയോ മറ്റോ മുഖത്തു വിരിയുന്ന നവരസങ്ങൾ മാത്രമാണ്. നിത്യ ജീവിതത്തിൽ സന്തോഷം സങ്കടം കാമം ക്രോധം അസൂയ തുടങ്ങിയ യാതൊരു വികാരങ്ങളുമില്ലത്രെ. അമ്പട ഞാനേ..!! ഇതുപോലെയുള്ള വികാരങ്ങൾക്കടിമപ്പെട്ടു കളയാനുള്ളതാണോ എന്റെ ജീവിതം. എന്നാണത്ര മലയാളിയുടെ അഹംബോധം. ഈ അഹങ്കരിക്കുന്ന മലയാളി അറിയുന്നില്ല ഇമോഷൻസ് മാത്രമാണ് ജീവിതമെന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും വികാരത്തിനടിമയാണു മനുഷ്യൻ.

ഇതൊന്നും അറിയാത്തവനും മനസിലാക്കാത്തവനുമല്ല മനുഷ്യൻ. വികാരങ്ങളിൽ ഏറ്റവും അപകടവും മനുഷ്യനെ അന്ധനുമാക്കുന്ന അഹംഭാവത്തിനടിമയാണ് നമ്മൾ. കൂട്ടിനു സ്വാർഥതയും. സ്വാർഥതക്കു പല മാനങ്ങളുണ്ട്. തന്നെ കുറിച്ചു മാത്രം ചിന്തിക്കുന്നതും. തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്നതും, നേരിട്ടിടപെടുന്ന ആളുകളുടെ നന്മയെ കുറിച്ചു മാത്രം ചിന്തിക്കുന്നതും സ്വാർഥത തന്നെയാണല്ലോ?

സ്ഥാപിക്കുവാർ അല്പം ബുദ്ദിമുട്ടുണ്ടെങ്കിലും പറയട്ടെ. കുടുംബം എന്ന ചട്ടകൂട് മലയാളിയെ സ്വാർഥനാകുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിനു വേണ്ടി രാപകൽ അധ്വാനിക്കുവാൻ മടിയില്ലാത്ത മലയാളിക്കു തെരുവിന്റെ മക്കളുടെയും അന്യന്റെയും വേദനകൾ മനസിലാവില്ല.!

തന്റെ വികാരങ്ങളെ പോലും സംശയത്തോടെ കാണുന്ന മലയാളിക്കൊരിക്കലു, സംശയത്തിന്റെ കണ്ണിലൂടെയല്ലാതെ ആരേയും നോക്കുവാനാവില്ല.