Thursday, October 6, 2016



കഥ
ഖലീല് ജിബ്രാന്
അറിവും പകുതി അറിവും
പ്രവാചക കവിയായ ജിബ്രാൻ പറഞ്ഞാതായി പറയപ്പെടുന്ന ഒരു കഥയാണിത്.
ഈ കഥയിലെ തവളകൾ എനിക്കെതിരെ അപകീർത്തിക്കു കേസ് കൊടുക്കില്ലായിരിക്കും അല്ലെ. ജിജിവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഏതെങ്കിലും താവളകൾക്ക് ഇത് അവരെക്കുറിച്ചാണെന്നു തോന്നിയാൽ അതെന്റെ കുഴപ്പമല്ല കേട്ടോ. :P
Lebanese-American artist, poet, and writer , Gibran is the third best-selling poet of all time, behind Shakespeare and Laozi.)
നാല് തവളകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
ഒരു വിറക്‌ മുട്ടിയുടെ മുകളില്‍ കയറിയിരുന്നു
മുമ്പില്‍ ഇരുന്ന ഒന്നാമത്തെ തവള പറഞ്ഞു
എന്ത് രസമാണ് ഇതിലൂടെയുള്ള യാത്ര
ഈ വിറക്‌ മുട്ടി നമ്മെയും ചലിപ്പിച്ചു മുമ്പോട്ട്‌ പോകുന്നു.
ഇത് കേട്ട രണ്ടാമത്തെ തവള പറഞ്ഞു
താങ്കള്‍ പറഞ്ഞത് ശരിയല്ല
യാത്ര രസം തന്നെ പക്ഷെ നമ്മെ ചലിപ്പിക്കുന്നത്
ഈ വിറക്‌ മുട്ടിയല്ല
ഒഴുകുന്ന ഈ നദിയാണ്
ഇത് കേട്ട മൂന്നാമത്തെ തവള പറഞ്ഞു,
നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് ശരിയല്ല
നദിയും വിറകു മുട്ടിയും നമ്മെ ചലിപ്പിക്കുന്നില്ല
യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത്
നമ്മുടെ മനസുകളിലെ ചിന്തയാണ്
മൂന്നു തവളകളും തര്‍ക്കിച്ചു കൊണ്ടേയിരുന്നു
അവരവരുടെ ന്യായത്തില്‍ അവര്‍ ഉറച്ചു നിന്നു
ഒടുവില്‍ അവര്‍ മൂന്നു പേരും
ഒന്നും മിണ്ടാതെ ശാന്തമായി ഇതല്ലാം കേട്ടുകൊണ്ടിരിക്കുന്ന
നാലാമത്തെ തവളയുടെ അഭിപ്രായം ആരാഞ്ഞു,
നാലാമത്തെ തവള പറഞ്ഞു
കൂട്ടുകാരെ നിങ്ങള്‍ക്ക് ആര്‍ക്കും തെറ്റിയിട്ടില്ല
നിങ്ങള്‍ മൂന്നു പേര്‍ പറഞ്ഞതും ശരിയാണ്
ഒരേ സമയത്ത് തന്നെ നദിയിലും വിറക് മുട്ടിയിലും
നമ്മുടെ ചിന്തയിലും ചലനമുണ്ട്
മൂന്നു തവളകള്‍ക്കും ഈ വാക്ക് രസിച്ചില്ല
ഓരോരുത്തരും താന്‍ പറയുന്നത് മാത്രമാണ് സത്യമെന്നും
മറ്റുള്ളവര്‍ പറയുന്നത് ശരിയല്ല എന്നും ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു
പക്ഷെ പിന്നീട് സംഭവിച്ചത് വളരെ വിചിത്രമായിരുന്നു
പരസ്പരം ശത്രുക്കളായിരുന്ന മൂന്നു തവളകളും സഖ്യം ചെയ്യുകയും
കൂട്ടം ചേര്‍ന്ന് നാലാമത്തെ തവളയെ വിറക്‌ മുട്ടിയില്‍ നിന്നും നദിയിലേക്ക് വലിച്ചറിഞ്ഞു.