Thursday, September 20, 2018

Album vismayas max


15 August 2009

 
2 January 2005


അങ്ങനെ ഒരു അവധികാലത്ത്..... @Facebook

 

Wednesday, February 15, 2017

Thursday, October 6, 2016



കഥ
ഖലീല് ജിബ്രാന്
അറിവും പകുതി അറിവും
പ്രവാചക കവിയായ ജിബ്രാൻ പറഞ്ഞാതായി പറയപ്പെടുന്ന ഒരു കഥയാണിത്.
ഈ കഥയിലെ തവളകൾ എനിക്കെതിരെ അപകീർത്തിക്കു കേസ് കൊടുക്കില്ലായിരിക്കും അല്ലെ. ജിജിവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഏതെങ്കിലും താവളകൾക്ക് ഇത് അവരെക്കുറിച്ചാണെന്നു തോന്നിയാൽ അതെന്റെ കുഴപ്പമല്ല കേട്ടോ. :P
Lebanese-American artist, poet, and writer , Gibran is the third best-selling poet of all time, behind Shakespeare and Laozi.)
നാല് തവളകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
ഒരു വിറക്‌ മുട്ടിയുടെ മുകളില്‍ കയറിയിരുന്നു
മുമ്പില്‍ ഇരുന്ന ഒന്നാമത്തെ തവള പറഞ്ഞു
എന്ത് രസമാണ് ഇതിലൂടെയുള്ള യാത്ര
ഈ വിറക്‌ മുട്ടി നമ്മെയും ചലിപ്പിച്ചു മുമ്പോട്ട്‌ പോകുന്നു.
ഇത് കേട്ട രണ്ടാമത്തെ തവള പറഞ്ഞു
താങ്കള്‍ പറഞ്ഞത് ശരിയല്ല
യാത്ര രസം തന്നെ പക്ഷെ നമ്മെ ചലിപ്പിക്കുന്നത്
ഈ വിറക്‌ മുട്ടിയല്ല
ഒഴുകുന്ന ഈ നദിയാണ്
ഇത് കേട്ട മൂന്നാമത്തെ തവള പറഞ്ഞു,
നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് ശരിയല്ല
നദിയും വിറകു മുട്ടിയും നമ്മെ ചലിപ്പിക്കുന്നില്ല
യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത്
നമ്മുടെ മനസുകളിലെ ചിന്തയാണ്
മൂന്നു തവളകളും തര്‍ക്കിച്ചു കൊണ്ടേയിരുന്നു
അവരവരുടെ ന്യായത്തില്‍ അവര്‍ ഉറച്ചു നിന്നു
ഒടുവില്‍ അവര്‍ മൂന്നു പേരും
ഒന്നും മിണ്ടാതെ ശാന്തമായി ഇതല്ലാം കേട്ടുകൊണ്ടിരിക്കുന്ന
നാലാമത്തെ തവളയുടെ അഭിപ്രായം ആരാഞ്ഞു,
നാലാമത്തെ തവള പറഞ്ഞു
കൂട്ടുകാരെ നിങ്ങള്‍ക്ക് ആര്‍ക്കും തെറ്റിയിട്ടില്ല
നിങ്ങള്‍ മൂന്നു പേര്‍ പറഞ്ഞതും ശരിയാണ്
ഒരേ സമയത്ത് തന്നെ നദിയിലും വിറക് മുട്ടിയിലും
നമ്മുടെ ചിന്തയിലും ചലനമുണ്ട്
മൂന്നു തവളകള്‍ക്കും ഈ വാക്ക് രസിച്ചില്ല
ഓരോരുത്തരും താന്‍ പറയുന്നത് മാത്രമാണ് സത്യമെന്നും
മറ്റുള്ളവര്‍ പറയുന്നത് ശരിയല്ല എന്നും ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു
പക്ഷെ പിന്നീട് സംഭവിച്ചത് വളരെ വിചിത്രമായിരുന്നു
പരസ്പരം ശത്രുക്കളായിരുന്ന മൂന്നു തവളകളും സഖ്യം ചെയ്യുകയും
കൂട്ടം ചേര്‍ന്ന് നാലാമത്തെ തവളയെ വിറക്‌ മുട്ടിയില്‍ നിന്നും നദിയിലേക്ക് വലിച്ചറിഞ്ഞു.

Saturday, July 20, 2013

നിന്റെ അവഗണനയുടെ അര്‍ത്ഥതലം എനിക്കിനിയും അജ്ഞമാണ്.
നിന്റെ മൌനം ഭഞ്‌ജിക്കുകവാനുള്ള ശ്രമം ഞാന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും, എന്റെ അവസാന ശ്വാസം വരെ.

Love For Ever

I keep thinking of how much i love talking to u. How good u look when u smile. How much I love yr laugh and yr presents. I day-dream about u off and on, replaying pieces of our conversation; laughing at funny things that u said or did.. I've memorized your face & the way that you look at me.. I catch myself smiling again at what I imagine.. I wonder what will happen the next time we are together & even though nothing will come out of this, I know one thing for sure, for once.. I don't care, I cherish every moment I have with u. 

വിരഹത്തിന്റെ തൂവലുകൾ

എന്റെ ജീവിതത്തിലെ സന്തോഷവും സ്വപനങ്ങളും തിരിച്ചു വാങ്ങി അവിടെ നഷ്ട്ങളുടേയും വിരഹത്തിന്റേയും കണക്കുകൾ എഴുതി ചേർത്ത് നീ തിരികെ നടന്നപ്പോൾ എന്തായിരുന്നു എന്റെ മനസിലെ വികാരം. അറിയില്ല. ആ ശൂന്യത നികത്തുവാൻ വേണ്ടിയായിരുന്നു ഞാൻ മുന്പത്തെക്കൾ തീവ്രമായി എന്റെ ലോകത്തിൽ മുഴുകിയത്. നീ എന്നേ ഉപേക്ഷിച്ചപ്പോൾ അതിനെക്കാൾ തീവ്രമായി എനിക്ക് നിന്നിൽ നിന്നും അകലുവാനാവും എന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ ആഗ്രഹിച്ചു. കാരണം പ്രണയം അത് സത്യമുള്ളതാണെന്നും അത് ഒരിക്കലും ന്ഷ്ടപെടില്ല എന്നും ഞാൻ വിശ്വസിച്ചു. എപ്പോളും വിശ്വസിക്കുന്നു. മറ്റുള്ളവരുടേ ലോകത്തിനു മുൻപിൽ ഞാൻ ധരിക്കുന്ന പൊയ്മുഖം എല്ലാം നേടിയ ഒരു വിജയിയുടെ മുഖമണിഞ്ഞു നില്ക്കുവാൻ സഹീയിച്ചു.. . ഇന്ന് ഞാൻ മറ്റുള്ളവർക്ക് മുൻപിൽ ഒരു വിജയിയായി ഒരിക്കലും ഒഴിവാക്കാനാവാത്ത ചിരിയും ഒട്ടിച്ചു ചേര്ത്ത് നിൽക്കേണ്ടി വരുന്നു.
എന്റെ നഷ്ട സ്വപ്നന്ങളുടെ താഴവരയിൽ മനസ് തകർന്ന് ആ തകർച്ചയുടെ വേദനയിൽ മുഴുകി സഞ്ചരിക്കുവാൻ പോലും ഇന്നെനിക്ക് അനുവാദമില്ലല്ലോ.വർഷങ്ങ്ങൾക്ക് മുന്പ് നീ എന്നിൽ നിന്നകന്നപ്പോൾ ഒന്ന് മനസ് തുറന്ന് വേദനിക്കുവാൻ പോലും അനുവാദമില്ലാത്ത തടവരയിലേക്കാണ്‍ ഈ യാത്രയെന്ന് അറിയില്ലായിരുന്നു. നിന്റെ ആത്മാവിനെ നഷ്ടപെടുത്തിയിട്ട് ഈ പ്രപഞ്ചം മുഴുവൻ നേടിയിട്ട് എന്ത് പ്രയോജനം എന്ന വചനം എന്റെ ജീവിതത്തിലാകമാനം മുഴങ്ങ്ങുന്നു.
ഇനിയെനിക്കൊരു തിരിച്ചു പോക്കുണ്ടാവില്ല എന്നെനിക്കറിയാം. ഈ നേടിയതെല്ലാം ഒരു പുല്കൊടി പറിച്ചു മാറ്റുന്ന ലഘവത്തോടെ എനിക്കുപേക്ഷിക്കനവും. എങ്കി
ലും പകരം എന്റെ നഷ്ടപെട്ട ആത്മാവ് തിരികെ ലഭിക്കില്ലല്ലോ. അതിനാൽ ഈ പൊയ്മുഖം വീണ്ടും അണിഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഈ നാടകം ആടി തീർക്കട്ടെ. കുറഞ്ഞ പക്ഷം എന്റെ മനസിനേയെങ്കിലും കബളിപ്പിക്കുവാൻ നിന്റെ സേഹം എനിക്കാവശ്യമാണ്‍..